"... ചേരിയം മലയ്ക്ക് തൊട്ടുപിന്നിൽ മലപ്പുറത്തിന്റെ ഹൃദയം തൊട്ടൊഴുകുന്ന കടലുണ്ടിപ്പുഴയുടെ പ്രഭവസ്ഥാനമായ കൂമ്പൻമലയുണ്ട്. ആ മലയുടെ താഴ്വാരത്തിലാണ് ചേറുമ്പ് ദേശം. ഏറനാടിന്റെ ഇതിഹാസം പിറന്ന മണ്ണ്. അവിടെയാണ് സൈതാലിയും ഉബൈദും റഹീമയും ബാപ്പുട്ടിയും നബീസുവും അരമുറം മൊല്ലാക്കയും മുതവകുഞ്ഞാലനും ഏറനാടൻ നാട്ടുമഹിമയുടെ പഴംപാട്ടുകാരായത്. ഒരിക്കൽ അവിടെ പോവണമെന്നും ഇരട്ടക്കൂമ്പൻ മലകളുടെ നിഴൽ പറ്റിക്കിടക്കുന്ന ആ നാട്ടുപച്ചയിലൂടെ ഒറ്റയ്ക്ക് നടക്കണമെന്നും കരുതിയിരുന്നു......"
അബു ഇരിങ്ങാട്ടിരി |
എഴുത്തിന്‍റെ വഴിയിൽ എത്തിയില്ലായിരുന്നെങ്കിൽ ഇരിങ്ങാട്ടിരി അബൂബക്കർ മുസ്ലിയാർ എന്ന പേരിൽ ഞാൻ നിങ്ങളെ അഭിസംബോധന ചെയ്യുമായിരുന്നു....' 'തമ്പ്രാൻ ഖലീഫ'യുടെ പ്രകാശന ചടങ്ങിൽ വച്ച് താങ്കളുടെ തന്നെ വചനം...മുന്നിൽ കണ്ട രണ്ടുവഴികളിൽ ഏതായിരുന്നു ശരി.?
രണ്ടല്ല വേറെയുമുണ്ടായിരുന്നു
വഴികൾ.
കൺമുന്നിലെ
യാഥാർത്ഥ്യമേതോ
അതുതന്നെയാവണം
ശരി,
അർഹതയുള്ളിടത്തേക്ക്
തുഴഞ്ഞുകൊണ്ടിരിക്കുകയാണല്ലോ
നമ്മളൊക്കെ.
പള്ളി
ദർസിലെ
അധ്യയനം ഒരർത്ഥത്തിൽ
അക്കാലത്തെ
പ്രാരാബ്ധങ്ങളെ മുറിച്ചുകടക്കാനുള്ള
ഉപായവും ആശ്വാസവുമായിരുന്നു. മറിച്ച്,
എഴുത്ത് എനിക്ക് പ്രതിരോധവും സ്വപ്നവും
ജീവിതവുമാണ്.
അതുകൊണ്ടുതന്നെ ഒറിജിനൽ
അബു
ഇരിങ്ങാട്ടിരി
ജീവിക്കുന്നത്
കഥകളിലാണ്. എല്ലാ ദൗർബ്ബല്യങ്ങളുമുള്ള,
സമൂഹത്തെ ഭയന്നുജീവിയ്ക്കുന്ന ഒരു
സാദാ മലയാളിതന്നെ ഞാനും. അതിനപ്പുറം എഴുത്തിലും ജീവിതത്തിലും ഒരേപോലെ
കഴിയാനുള്ള ആഗ്രഹവും അതിനുള്ള പരിശ്രമവും. അങ്ങനെ ജീവിച്ച പലരും
നമുക്കിടയിലുണ്ടല്ലോ.
നിലപാടുകളിൽ എന്തേ, ഇങ്ങനെയൊരു മാറ്റം ? 'കഥ' മാസികയിൽ 'ചേറുമ്പിലെ കാക്കകൾ' പ്രസിദ്ധീകരിക്കപ്പെട്ടതിനെ തുടർന്ന് കഥാപാത്രങ്ങളാൽ വേട്ടയാടപ്പെട്ട ഒരു ധിക്കാരിയിൽ നിന്നും ഈ രീതിയിൽ ഒരു കോമ്പ്രമൈസിലേക്ക്.. അബുവിന്‍റെ പഴയ കാർക്കശ്യങ്ങൾ കൈമോശം വന്നു എന്നാണോ..?
തുറന്നുപറയട്ടെ, ഇന്നായിരുന്നെങ്കിൽ 'ചേറുമ്പിലെ കാക്കകൾ' പോലെയുള്ള വിവാദവിധേയമായ കഥകൾ ആ രീതിയിൽ എഴുതപ്പെടില്ലായിരുന്നു. സമൂഹത്തിനേൽക്കുന്ന നന്നേ ചെറിയ ഒരു വേദന പോലും താങ്ങാൻ കെൽപ്പില്ലാത്ത, പേനയിൽ തീ നിറച്ചെഴുതുന്ന ഒരു സമയമായിരുന്നു അത്. പരിമിതമായ അനുഭവങ്ങളും ഹ്രസ്വമായ നിരീക്ഷണങ്ങളുമാണ് അക്കാലത്തെ എഴുത്തിനെ നിർണ്ണയിച്ചിരുന്നത്. തിന്മകളോടുള്ള ചെറുത്തുനിൽപ്പും പോരാട്ടവുമായിരുന്നു അത് എന്നതുകൊണ്ടാവണം, ആ കാലത്തെ എഴുത്തിനെ സ്വയം ന്യായീകരിക്കാനാവുന്നുമുണ്ട്. എങ്കിലും പെരുമാറ്റങ്ങളിൽ എന്തെങ്കിലും മാറ്റം അനുഭവപ്പെടുന്നുവെങ്കിൽ അതിനെ പാകത എന്ന് വിളിക്കാനാണ് എനിക്കിഷ്ടം. നിലപാടുകളിലെ ഉറപ്പ് തികച്ചും ആശയാധിഷ്ഠിതമാണ്. അനുഭവങ്ങളും അറിവുകളും ജീവിതത്തിന്‍റെ സങ്കീർണ്ണതകളും അതിനെ പുന:ക്രമീകരിച്ചിട്ടുണ്ടാവാം, പക്ഷെ നിലപാടുകളെ ശാഖാപരമാക്കുന്ന ഒരു ഒത്തുതീർപ്പിനും വഴങ്ങേണ്ടി വന്നിട്ടില്ല ഇതു വരെ.
എന്നുതൊട്ടാണ് എഴുതിത്തുടങ്ങുന്നത്? അക്ഷരവഴികളെക്കുറിച്ച്...
തികച്ചും യാഥാസ്ഥികചുറ്റുപാടിലാണ് ജീവിതാരംഭം. ചിത്രകലയിലായിരുന്നു താല്പര്യം. വീട്ടിലെ സാഹചര്യം ചിത്രമെഴുത്തിന് തീരെ അനുകൂലമായിരുന്നില്ല. പിന്നീടാണ് അക്ഷരലോകത്തേക്ക് വഴിതിരിഞ്ഞത്. ഹൈസ്കൂൾ പഠനകാലത്തുതന്നെ കഥകളും കവിതകളും എഴുതിത്തുടങ്ങി. പത്താംക്ലാസ്സിൽ പഠിക്കുമ്പോള്‍ ആദ്യകഥ ചന്ദ്രിക ആഴ്ചപ്പതിപ്പിൽ, കോളേജ് പഠനകാലം മുതൽ ആനുകാലികങ്ങളിൽ, 1991 ൽ 'സൂര്യൻ ഒരു ചാൺ അകലെ' എന്ന ആദ്യ കഥാസമാഹാരം. പിന്നീട് അവയവങ്ങൾ, സുലൈഖ സ്വയംവരം, സുഗന്ധപ്പുകയും സ്വർണ്ണത്തേരും, തമ്പ്രാൻ ഖലീഫ, ദൃഷ്ടാന്തങ്ങൾ എന്നീ പുസ്തകങ്ങൾ. കുറച്ചുകാലം പത്ര പ്രവർത്തനം ഇതൊക്കെത്തന്നെ എഴുത്തിന്‍റെ വഴികൾ. എഴുത്ത് ഒരു നൈരന്തര്യമാണ് എനിക്ക്. എത്ര മൗനം പാലിച്ചാലും മനസ്സ് എപ്പോഴും എഴുതിക്കൊണ്ടേയിരിക്കുന്നു. എഴുതിയെഴുതി വീർപ്പുമുട്ടുമ്പോൾ അത് കടലാസ്സിലേക്ക് പകർത്തുന്നു. അതുകൊണ്ട് ഇപ്പോൾ എഴുതാറില്ലേ എന്ന ചോദ്യത്തിന് എപ്പോഴായാലും 'ഉണ്ടല്ലോ' എന്ന ഒരേയൊരുത്തരം മതി.
താങ്കൾക്ക് എത്രത്തോളം അറിയാം അബു ഇരിങ്ങാട്ടിരിയെ..?
ഒട്ടൊക്കെ അറിഞ്ഞിട്ടുണ്ട്. അറിഞ്ഞ ചിലത് തെറ്റായിരുന്നു എന്ന് കാലം പിന്നീട് പറഞ്ഞുതന്നിട്ടുമുണ്ട്. ഏറെ അവഗണകളും പരിഹാസങ്ങളും പട്ടിണിയും യാതനകളും രോഗപീഢകളും തിന്നുജീവിച്ച ഏറനാടൻ കാക്കയാണ് ഞാൻ. നിഷ്കളങ്കതയോ മണ്ടത്തരമോ ആവാം, അടുത്ത് വരുന്നവരെയൊക്കെ വല്ലാതെ സ്നേഹിക്കുകയും അവരോട് വളരെ അടുത്തുപെരുമാറി ജീവിതം തുറന്നുവയ്ക്കുകയും ചെയ്യുന്ന തനി നാട്ടുമ്പുറത്തുകാരൻ. കാര്യം തുറന്നുപറയണം എന്ന് ദുശ്ശാഠ്യമുള്ള നാവിന്‍റെ മിടുക്ക് കാരണം ലോകത്ത് എവിടെ ചെന്നാലും അവിടെയൊക്കെ നാലുപേർ കേട്ടാലറിയുന്ന ശത്രുക്കളെ ഉണ്ടാക്കിയെടുക്കുന്നതിൽ ഭാഗ്യവാൻ. ഈ പ്രായത്തിലും മിത്രമേത് ശത്രുവേത് എന്ന് തിരിച്ചറിയുവാനുള്ള സൂത്രവും ബുദ്ധിയും ഉറച്ചിട്ടില്ലാത്തവന്‍. കൂട്ടുകാരന്‍ അപഹസിക്കപ്പെടുന്നതിൽ ആനന്ദം കണ്ടെത്തുന്ന അപൂർവ്വജനുസ്സിൽ പെട്ട ചില ചങ്ങാതിമാരുള്ളവൻ. ബാക്കിയൊക്കെ വിശദീകരിക്കപ്പെട്ടത്.
എന്തൊക്കെയായിരുന്നു അക്ഷരവഴിയിലെ സ്വപ്നങ്ങൾ, ആഗ്രഹങ്ങൾ...?
എല്ലാവരെയും പോലെ ആദ്യസ്വപ്നം കഥ അച്ചടിച്ച് കാണാൻ, പിന്നെ കഥയ്ക്കൊപ്പം നമ്പൂതിരിയുടെ ഇല്ലസ്ട്രേഷൻ കൂടിയുണ്ടായിരുന്നെങ്കിൽ എന്നായി, പുറംപേജില്‍ വിഷയവിവരണത്തിൽ പേരോടുകൂടി കഥ വന്നെങ്കിലെന്ന് മോഹിച്ചു , അതുംകഴിഞ്ഞ് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഒരു കഥ എന്നിടത്തേയ്ക്ക് മോഹം ചിറകേറി. അതും നടന്നപ്പോൾ ഒരു പുസ്തകമായി കിനാവിൽ. പുസ്തകമിറങ്ങിയപ്പോൾ കഥയുടെ പെരുന്തച്ചൻ ടി. പത്മനാഭൻ തന്നെ പ്രകാശനം ചെയ്യണം എന്ന വാശി. പിന്നെ ഒരു നോവൽ, അതും സാധ്യമായി. ആഗ്രഹിച്ചപോലെ പണം മുടക്കാതെതന്നെ മികച്ച പ്രസാധകരാൽ വായനക്കാരിലെത്തി. ആഗ്രഹം പോലെ കുഞ്ഞിക്ക (പുനത്തിൽ കുഞ്ഞബ്ദുള്ള) പ്രകാശനം ചെയ്തു. ഇനിയുള്ളത് ഈ കിത്താബ് എല്ലാവരും വായിച്ചാസ്വദിക്കണമെന്ന് മാത്രമാണ്. ഇതിലപ്പുറം ഈ ഏറനാടൻ കാക്കയ്ക്ക് കിനാവുകാണാൻ പറ്റില്ല. ഇനി വായനയും എഴുത്തും ഇത്തിരി നേരമ്പോക്കും ചങ്ങാതിക്കൂട്ടത്തിലെ സൊറയും മാത്രം.
ബഹുമതികളും പുരസ്കാരങ്ങളും എഴുത്തിന് വളമാവുന്നുണ്ടോ...?
തീർച്ചയായും,
അർഹത
മാനദണ്ഡമാക്കിയാണ്
അവ
നൽകപ്പെടുന്നത് എങ്കിൽ
അത്
ഒരേസമയം
എഴുത്തുകാരനെ ആഹ്ലാദിപ്പിക്കുകയും കൂടുതൽ
ഉത്തരവാദിത്തങ്ങൾ
ഏൽപ്പിക്കുകയും
ചെയ്യുന്നുണ്ട്.
എന്നാൽ
ആയകാലത്ത്
ഒരു
പരിഗണനയും
നൽകാതെ
മരണക്കിടക്കയിലേയ്ക്ക് താമ്രപത്രവുമായി ഫോട്ടോയെടുക്കാൻ
ചെല്ലുന്ന
പുരസ്കാരപ്രമാണിമാരോട് എനിക്ക് പുച്ഛമാണ്. മലയാളത്തിലെന്നല്ല
ലോകസാഹിത്യത്തിൽത്തന്നെ
വായനക്കാർ
ആഘോഷിക്കുന്ന
മിക്ക
കൃതികളും
കാര്യമായ
പുരസ്കാരം
നേടാത്തവയാണ് എന്നുകൂടി നമ്മളോർക്കണം.
എഴുതുക
എന്ന
നിയോഗം
നിർവ്വഹിക്കപ്പെടുക
തന്നെ
വലിയ കാര്യം. എഴുത്തുകാരന്‍റെ ധർമ്മം
അതാണ്.
കെ.എം.സി.സി സംസ്കൃതി പുരസ്കാരം സ്വീകരിക്കുന്നു |
അങ്ങനെയാണോ? എഴുത്തുകാരൻ എഴുത്തുകാരൻ മാത്രമായിരിക്കുക എന്ന വാദം അരാഷ്ട്രീയമല്ലേ, അവരിൽനിന്നും സാഹിത്യേതര ഇടപെടലുകളും സമൂഹം ആഗ്രഹിക്കുന്നില്ലേ...?
അതെങ്ങനെ
അരാഷ്ട്രീയമാവും?
എഴുത്തിനോളം പോന്ന ആക്ടിവിസം വേറെ എന്തുണ്ട്?
വർത്തമാനകാലത്തോട്
മാത്രമല്ല,
തലമുറകൾ
കടന്നുനീളുന്നുണ്ട്
ഒരെഴുത്തുകാരൻ
തന്‍റെ രചനകളിലൂടെ നടത്തുന്ന ഇടപെടലുകൾ.
ഓരോരുത്തർക്കും
അവരവരുടേതായ
ദൗത്യവും രീതിയും സ്പെയ്സും ഉണ്ട്. അതിനനുസൃതമായി ഏറ്റവും ശരിയായി
അടയാളപ്പെടുത്തുക എന്നതിലാണ് കാര്യം. പിന്നെ ചിലപ്പോഴെങ്കിലും
ഹിഗ്വിറ്റയിലെ ഗീവർഗീസച്ചനെ
പോലെ
ളോഹമടക്കി
കുത്തുന്നത്
ഒരു
കുറ്റമാവുന്നുമില്ല.
പുതിയ കാലത്ത് എഴുത്തിടങ്ങൾ നേരിടുന്ന വെല്ലുവിളികൾ എന്തൊക്കെയാണ്?
മാർക്കറ്റിംഗ്
വലിയൊരു പ്രശ്നമാണ്. വായനക്കാരിൽ
നല്ലൊരു
വിഭാഗം
വിഹരിക്കുന്ന
സൈബർ
ഇടങ്ങളിൽ
നല്ല
എഴുത്തിനെ
പ്രോത്സാഹിപ്പിക്കുന്നവരുടെ
സാന്നിധ്യം
ഏറിവരികയാണ്. എങ്കിലും എന്‍റെ കൃതി മഹത്തരമാണെന്ന് ഞാൻ
തന്നെ
വിളിച്ച്
പറയേണ്ട
ഒരു ദുരവസ്ഥ അവിടെ നിലവിലുണ്ട്.
രാഷ്ട്രീയത്തിലെന്നപോലെ ലോബിയിംഗ്
ഉൾപ്പടെയുള്ള
ജീർണ്ണതകൾ
സാഹിത്യരംഗത്തും
സജീവമാണ്.
കൊടികൾക്ക്
വഴങ്ങാത്ത
ഒരു
എഴുത്തുകൂട്ടം ബ്ലോഗുകളിലും സോഷ്യൽ
നെറ്റ്
വർക്കുകളിലും
രൂപപ്പെട്ടുവരുന്നുണ്ട് എന്നത് ആശ്വാസകരമാണ്. വായനയെ ഗൗരവത്തോടെ കാണുകയും
മികച്ച
രചനകളിലേക്ക് വഴികാട്ടികളാവുകയും ചെയ്യുന്ന ധിഷണാശാലികളായ ഒരു
ആസ്വാദകസമൂഹവും അവിടെയുണ്ട്. നല്ല പുസ്തകങ്ങളിലേക്ക് വായനക്കാരെ
എത്തിക്കുന്ന ഒരു മീഡിയം കൂടിയാണവർ.
മികച്ച രചനകളുടെ, പുസ്തകങ്ങളുടെയെല്ലാം മികവ് എങ്ങനെയാണ് നിർണ്ണയിക്കപ്പെടുന്നത്..?
വായനക്കാരന്‍റെ മനസ്സിൽ ഏതെങ്കിലും രീതിയിലുള്ള ഒരു അനുഭൂതി സൃഷ്ടിക്കാൻ കെൽപ്പുള്ളതായിരിക്കണം ഓരോ രചനയും എന്നാണ് എന്‍റെ പക്ഷം. മികച്ച കഥകളുടെ കാര്യത്തിൽ അത് ഓരോ വായനയിലും പുതിയ തിളക്കങ്ങൾ സമ്മാനിച്ചുകൊണ്ടിരിക്കും. കാലവും ഭാഷയും ഭൂഖണ്ഡങ്ങളും അതിജയിച്ച് കഥാപാത്രങ്ങൾ സഞ്ചരിച്ചുകൊണ്ടേയിരിക്കും. എന്നാൽ എന്നെ തീവ്രമായി സ്പര്‍ശിച്ച ഒരു കഥ നിങ്ങൾക്ക് അതേരീതിയിൽ അനുഭവപ്പെടമ്മെന്നില്ല. ആസ്വാദനത്തിന്‍റെ സാർവ്വലൗകികരീതിയാണത്. പൊതുവായി പറഞ്ഞാൽ ഒരു കഥ വായിച്ചുതീരുന്നതോടെ വായനക്കാരന്‍റെ മനസ്സിൽ തുടർചലനങ്ങൾ സംഭവിച്ചുതുടങ്ങണം. കഥാഗതിയുടെ തുടർച്ചയ്ക്കായി പുതിയൊരു ആകാശവും ഭൂമിയും തെളിയണം.
ജിദ്ദയിലെ ഒരു സാംസ്കാരികപരിപാടിയിൽവച്ച് താങ്കളെ പ്രവാസിസാഹിത്യകാരൻ എന്ന് വിശേഷിപ്പിച്ചതിനെതിരെ താങ്കളുടെ പ്രതികരണം വാർത്തയാവുകയും പിന്നീട് പരക്കെ ചർച്ച ചെയ്യപ്പെടുകയുമുണ്ടായി. പ്രവാസസാഹിത്യം അത്ര മോശമാണോ...?
മലയാളിയുടെ പ്രവാസം ആരംഭിക്കുന്നത്
ഗൾഫ്
കുടിയേറ്റത്തോടെയല്ല
എന്ന
കാര്യത്തിൽ
ആർക്കും
തർക്കമില്ലല്ലോ.
പ്രവാസലോകത്ത് സാഹിത്യപ്രവർത്തനം
തുടങ്ങിവച്ചത്
ഗൾഫ്
മലയാളിയുമല്ല.
എന്നാൽ
പ്രവാസിസാഹിത്യകാരൻ
എന്ന്
ആദ്യം
വിളിക്കപ്പെട്ടത്
ഗൾഫിൽനിന്ന്
പേനയെടുത്തവരാണ്. എന്തുകൊണ്ടാണിങ്ങനെ?
അതിനും എത്രയോമുമ്പ് ഒ.വി.വിജയൻ
അടക്കമുള്ള എണ്ണംപറഞ്ഞ സാഹിത്യകാരന്മാർ
ഡൽഹിയിൽനിന്ന്
മലയാളത്തെ
പുഷ്കലമാക്കിയിരുന്നു. എന്തേ അവരൊന്നും പ്രവാസി എഴുത്തുകാരായില്ല?
ഗൾഫെഴുത്തിനെ
മുഖ്യധാരയിൽനിന്നും
അകറ്റിനിർത്താൻ
സാഹിത്യത്തമ്പുരാക്കന്മാർ
വച്ച കെണിയായിരുന്നു ആ പ്രവാസിപട്ടം. അങ്ങനെ ഒരു പാർശ്വവൽക്കരണം
പലരും
ശ്രദ്ധിച്ചിരുന്നില്ല എന്നതാണ് വസ്തുത. ചിലർക്കെങ്കിലും
അതൊരു
ബഹുമതിയുമായിരുന്നു. അന്യായമായ ഒരു തരംതിരിക്കലിനെതിരെ അവശ്യവും
സ്വാഭാവികവുമായ ഒരു പ്രതിഷേധവും സംവാദവുമായിരുന്നു അത്.
ഗൾഫെഴുത്തിന്റെ ഉത്സവകാലമാണല്ലോ, ഭാവിയുണ്ടോ അതിന്? ഇതൊരു താൽക്കാലിക പ്രതിഭാസം എന്നും പറയുന്നുണ്ടല്ലോ...?
ഗൾഫ്
ജീവിതം ആദ്യമായി മലയാളത്തിലെത്തുന്നത് പുനത്തിൽ
കുഞ്ഞബ്ദുള്ളയുടെ
'കന്യാവനങ്ങൾ'
എന്ന മനോഹരമായ നോവലിലൂടെയാണ്. പി.മോഹനന്‍റെ 'കാലസ്ഥിതി',
ബാബു ഭരദ്വാജിന്‍റെ 'പ്രവാസിയുടെ കുറിപ്പുകൾ',
ബെന്യാമിന്‍റെ 'ആടുജീവിതം'
മുസഫർ
അഹമ്മദിന്‍റെ
'മരുഭൂമിയുടെ ആത്മകഥ' എ.എ. മുഹമ്മദീന്റെ 'സഹാറ', ഖദീജ മുംതാസിന്റെ 'ബർസ' കൃഷ്ണദാസിന്റെ ദുബൈപ്പുഴ തുടങ്ങിയ കൃതികളും
പിന്നാലെയെത്തി. പ്രവാസത്തിന്‍റെ നോവും തീക്ഷ്ണതയും പകർത്തി
എഴുതപ്പെട്ട
ഈ
രചനകളിലൂടെ വേറിട്ട ഒരു ആസ്വാദനതലം മലയാളി വായനക്കാരൻ
തിരിച്ചറിഞ്ഞു
എന്നതാണ് ഈ ഉത്കർഷത്തിന്
ഹേതു.
പടിയ്ക്ക്
പുറത്തായിരുന്ന
പ്രവാസികളെ
മുഖ്യധാരാസാഹിത്യം
അംഗീകരിച്ചുതുടങ്ങി എന്നർത്ഥം.
നല്ല
രചനകൾ
ഇനിയും
ഉണ്ടാവട്ടെ,
തീർച്ചയായും
മികച്ച
സാധ്യതകൾ
മുന്നിലുണ്ട്.
കന്യാവനങ്ങൾ
പുറത്തിറങ്ങുന്ന കാലത്തുനിന്നും സമൂഹം ഒരുപാട് മാറിയിരിക്കുന്നു. അന്ന്
അത്തരം ഒരു
ജീവിതസാഹചര്യത്തെ നേരിടാൻ
മലയാളിമനസ്സ്
പാകമായിരുന്നില്ല
എന്നുവേണം കരുതാൻ. ഗൾഫ്
ജീവിതം
തുടങ്ങുന്നതിന്
മുമ്പുതന്നെ
ഗൾഫ്
യാതനകൾ
എഴുതിയിട്ടുണ്ട് ഞാനും. ഗൾഫ്
ജീവിതവും
അതിന്‍റെ
നഷ്ടങ്ങളും
അടയാളപ്പെടുത്തിയ "ഉരുകിത്തീരാത്ത മഞ്ഞുതുള്ളികൾ"
എന്ന നോവലെറ്റ് ചന്ദ്രിക ആഴ്ചപ്പതിപ്പിൽ
വരുന്നത് 1985
ൽ
ഞാൻ
ബിരുദത്തിന്
പഠിക്കുമ്പോഴാണ്.
ജീവിതത്തിലെ
ഏറ്റവും
നല്ല
കുറെ
വർഷങ്ങൾ
ജീവിച്ചുതീർത്ത
ജിദ്ദയുടെ
പശ്ചാത്തലത്തിൽ
ഇവിടുത്തെ
മലയാളിവ്യവഹാരങ്ങളും
ഗൾഫിന്‍റെ
നന്മതിന്മകളും
കുറിയ്ക്കുന്ന ഒരു നോവലിന്റെ പണിപ്പുരയിലാണ് ഇപ്പോൾ.
സൽമാൻ റുഷ്ദി, തസ്ലീമ നസ്രീൻ, പുനത്തിൽ കുഞ്ഞബ്ദുള്ള, അബു ഇരിങ്ങാട്ടിരി......!?
1995 ൽ മാതൃഭൂമി വാരാന്തപ്പതിപ്പിൽ
വന്ന
'പോത്ത്'
എന്ന കഥയാണ് അന്ന് മതവ്യവസായികളുടെ പ്രകോപനത്തിനും ഇപ്പറഞ്ഞ സമീകരണത്തിനും ഇടയാക്കിയത്. 'ഇരിങ്ങാട്ടിരിയിലെ പോത്ത്'
എന്ന തലക്കെട്ടിൽ ഇതിനെ വിമർശിച്ച് കൊണ്ട് അവരുടെ പത്രത്തിൽ വന്ന
ലേഖനത്തിലാണ് റുഷ്ദിക്കും തസ്ലീമയ്ക്കും പുനത്തിലിനൊപ്പം എനിക്ക് ഇരിപ്പിടം കിട്ടിയത്.
ഞാൻ
ഒരു
മതവിശ്വാസിയാണ്.
എന്നാൽ
ജീർണ്ണതകളോട്
സന്ധിയില്ല,
അന്നും ഇന്നും.
രതിയുടെ ഉത്സവമാണ് അബുവിന്‍റെ രചനകളിൽ എന്ന വിമർശത്തെക്കുറിച്ച് എന്ത് പറയുന്നു....?
ജീവിതത്തിന്‍റെ സർവ്വമേഖലകളെയും വിശദീകരിക്കുന്ന എഴുത്തുകാരൻ ലൈംഗികതയെ എന്തിനാണ് ഒഴിച്ചുനിർത്തുന്നത് എന്ന് മനസ്സിലാവുന്നില്ല. 'ദൃഷ്ടാന്തങ്ങളി'ൽ മുത്തലിയും നബീസുവും തമ്മിലുള്ള ഇണചേരൽ വിസ്തരിച്ചില്ലെങ്കിൽ അത് അനീതിയാവുമായിരുന്നു. രതി നന്മയോ തിന്മയോ ആവട്ടെ, അത് ജീവനകലയിലെ മനോഹരമായ ഒരു യാഥാർത്ഥ്യമാണ്.
പ്രഥമ നോവലായ 'ദൃഷ്ടാന്തങ്ങൾ' എത്തേണ്ടിടത്ത് എത്തി എന്ന് തോന്നുന്നുണ്ടോ..?
എത്തിക്കൊണ്ടിരിക്കുന്നു
എന്ന് പറയാം. ഏറനാടിന്‍റെ ചരിത്രവും ഭാഷയും സംസ്കാരവും
അംഗീകരിക്കപ്പെടേണ്ടതാണെന്നും, അതിന് ഒരു ചന്തവും ഗന്ധവുമുണ്ടെന്നും
വിളിച്ചുപറയാനുള്ള ആഗ്രഹമാണ് ദൃഷ്ടാന്തങ്ങൾ. വള്ളുവനാടൻ ഭാഷ ഉത്കൃഷ്ടവും ഏറനാടൻ ഭാഷ മ്ലേഛവും ആയിത്തീരുന്ന വൈരുധ്യത്തിന് നേരെയുള്ള ഒരു പ്രതിഷേധം. ആ
രീതിയിൽ പുസ്തകം
ചർച്ച
ചെയ്യപ്പെടണമെന്നും ആഗ്രഹിക്കുന്നു. നോവൽ എന്ന വാക്ക്
പുതുമയെ കുറിയ്ക്കുന്നു.
നോവൽ
ചരിത്രവുമാണ്.
കുറേക്കൂടി
സത്യസന്ധമാണ്
നോവലുകളിലും
കഥകളിലും
ഉൾച്ചേർന്ന
ചരിത്രവസ്തുതകൾ. മുൻപേ
പോയവരുടെ
ജീവിതവീക്ഷണങ്ങളും
ആചാരങ്ങളും
സർവ്വോപരി
ഭാഷയും
അടയാളപ്പെടുത്തിവയ്ക്കുകയാണ്
ഓരോ
എഴുത്തുകാരനും.
ക്ലാസിക് കൃതികൾ
അധികവും
പിറവികൊണ്ടിട്ടുള്ളത്
ഈ
രീതിയിലാണ്.
മലയാളത്തിൽ
തന്നെ
പാത്തുമ്മായുടെ
ആടും
ഖസാക്കിന്റെ
ഇതിഹാസവും
സ്മാരകശിലകളും
ആലാഹയുടെ പെണ്മക്കളും മനുഷ്യന് ഒരു ആമുഖവും ഈയൊരു ആശയത്തിന്റെ
വിപുലീകരണമാണ്. ജീവിതം ഏറ്റവും സത്യസന്ധതയോടെ അവതരിപ്പിക്കുക എന്നതാണ്
നല്ല രചനയുടെ ലക്ഷണം. ഈ ബോധ്യത്തോടുകൂടിയാണ് ദൃഷ്ടാന്തങ്ങളുടെ നിർമ്മിതി.
ഏതെങ്കിലും
തലമുറയുടെ
തിരസ്കാരമോ
സ്വീകാര്യതയോ
ഈ
പുസ്തകത്തിന്റെ സാധുതയെ ബാധിക്കുന്നില്ല.
കാരണം 'ദൃഷ്ടാന്തങ്ങളു'ടെ തുടക്ക'ത്തിൽ രേഖപ്പെടുത്തിയത് പോലെ 'ഇതൊരു കിസ്സയാകുന്നു. ചേറുമ്പ് കിസ്സ. കിസ്സയെന്നാൽ കഥ,
കെട്ടുകഥ, ഇതിഹാസം
പിന്തുടരൽ,
, ചരിത്രം എന്നൊക്കെ അർത്ഥമുള്ളൊരു
ചിരപുരാതന
അറബി
വാക്കാകുന്നു.'
അബു ഇരിങ്ങാട്ടിരി:
മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് പഞ്ചായത്തിലെ ഇരിങ്ങാട്ടിരിയിൽ
ജനനം
പിതാവ്: കാവിൽകുത്ത്
മുഹമ്മദ്
ഹാജി,
മാതാവ്: വാക്കാട്ട് കുഴിയൻ
ഫാത്വിമ.
ഇരിങ്ങാട്ടിരി എ.എം.എൽ.പി.സ്കൂൾ,
മേലാറ്റൂർ
ഗവ:
ഹൈ
സ്കൂൾ,
മണ്ണാർക്കാട്
കല്ലടി
എം.ഇ.എസ് കോളേജ്,
കേരള പ്രസ് അക്കാദമി,
കൊച്ചി എന്നിവിടങ്ങളിൽ
വിദ്യാഭ്യാസം.
വാണിജ്യ
ശാസ്ത്രത്തിൽ
ബിരുദവും
ജേർണലിസം
ആൻഡ്
മാസ്
കമ്യൂണിക്കേഷനിൽ
പോസ്റ്റ്
ഗ്രാജ്വേറ്റ്
ഡിപ്ലോമയും
നേടി.
1987-93 കാലത്ത് മാധ്യമം ദിനപത്രത്തിൽ
സബ്
എഡിറ്റർ.
1993 മുതൽ
സൗദി
അറേബ്യയിലെ
ജിദ്ദയിൽ. ഭാര്യ റഹ് മ
, മക്കൾ
അജ്മൽ
റിക്കാബ്,
അമൽ
റിക്കാബ്,
റസൽ
റിക്കാബ്
ഉദിച്ചുയർന്നു നിൽക്കുന്ന രക്തസൂര്യന്റെ പ്രഭയെ കൈകുമ്പിളിലിലാക്കി വീണ്ടും പ്രഭാതം വിരിയിക്കുന്നു..
ReplyDeleteസൂര്യൻ ഉദിച്ചുയരുന്നു..
തമ്പ്രാൻ ഖലീഫ (പുസ്തകം ) വായിക്കാൻ കാത്തിരിക്കുന്നു..!.
ഇരിങ്ങാട്ടിരി ഇനിയുമധികം പ്രശസ്തമാകട്ടെ!
ReplyDeleteellaa aashamsakalum....
ReplyDeleteആശംസകള്‍
ReplyDeletekeralthinte ezhuthinte thalasthaanam iringattiri aakendi varuo?
ReplyDeleteആശംസകള്‍...
ReplyDeleteആശംസകള്‍ .....
ReplyDeleteഈ പ്രായത്തിലും മിത്രമേത് ശത്രുവേത് എന്ന് തിരിച്ചറിയുവാനുള്ള സൂത്രവും ബുദ്ധിയും ഉറച്ചിട്ടില്ലാത്തവന്‍. കൂട്ടുകാരന്‍ അപഹസിക്കപ്പെടുന്നതിൽ ആനന്ദം കണ്ടെത്തുന്ന അപൂർവ്വജനുസ്സിൽ പെട്ട ചില ചങ്ങാതിമാരുള്ളവൻ.
ReplyDeleteഇരിങ്ങാട്ടിരി ഇനിയുമധികം പ്രശസ്തമാകട്ടെ!
വീണ്ടുംവരാം .. സസ്നേഹം
ആഷിക് തിരൂർ
എത്ര മൗനം പാലിച്ചാലും മനസ്സ് എപ്പോഴും എഴുതിക്കൊണ്ടേയിരിക്കുന്നു. എഴുതിയെഴുതി വീർപ്പുമുട്ടുമ്പോൾ അത് കടലാസ്സിലേക്ക് പകർത്തുന്നു ...... എഴുത്തിനെക്കുറിച്ച് എത്ര നല്ല നിരീക്ഷണം . എഴുതാതെ വയ്യ എന്ന ഈ അവസ്ഥയിൽ കടലാസിലേക്ക് ഒരു രചന പകർത്തുമ്പോഴാണ് അത് വായനക്കാരനോട് നീതി പുലർത്തുന്നത് . എഴുത്തുകാരൻ തന്റെ മീഡിയയോട് സത്യസന്ധനാവുന്നത് .....
ReplyDeleteഅബു ഇരിങ്ങാട്ടിരി എന്ന എഴുത്തുകാരനെ ' അറിയാൻ ...' ആ മറുപടികളിൽ നിന്ന് പലതും 'വായിക്കാൻ..' ഈ അഭിമുഖം സഹായകരമായി . വായനക്കാരനു വേണ്ടത് അദ്ദേഹത്തെക്കൊണ്ട് പറയിപ്പിച്ച 'ചോദ്യങ്ങളെ...' അഭിനന്ദിക്കുന്നു
പല ബ്ളോഗുകളിലൂടെയും സഞ്ചരിക്കാറുണ്ടെങ്കിലും ഈ പോസ്റ്റ് എങ്ങിനെയോ കാണാതെപോയി.... തീർച്ചയായും വായിക്കപ്പെടേണ്ടണ്ട ഈ നല്ല അഭിമുഖം ഇപ്പോഴെങ്കിലും കാണാനായതിൽ സന്തോഷം.....
അഭിമുഖങ്ങള്‍ ഒരാള്‍ മറ്റൊരാളുടെ മനസ്സ് പിഴിഞ്ഞെടുക്കുന്ന ചെയ്തിയാണ്. പിഴിഞ്ഞെടുക്കുന്നവന്‍റെ കഴിവിനനുസരിച്ചാണ് അതില്‍ നിന്നും കിട്ടുന്നതിന്‍റെ സത്ത. ഇവിടെ ആ പിഴിഞ്ഞെടുക്കല്‍ വളരെ വൈദഗ്ദ്ധ്യത്തോടെ നിര്‍വഹിച്ചിരിക്കുന്നു താങ്കള്‍. മികച്ച അഭിമുഖം.
ReplyDeleteകുറേ മുമ്പ് വായിച്ചിരുന്നുവെങ്കിലും അന്നെന്തോ കമന്‍റ് ചെയ്തിരുന്നില്ല. ഇന്നതിന് പ്രദീപ്മാഷുടെ എഫ് ബി പോസ്റ്റ് ഒരു നിമിത്തമായി. നന്ദി മാഷേ.
സ്വന്തം നാട്ടുകാരനായിട്ടും അറിയപ്പെടാന്‍ വൈകിയല്ലോ .... കാണണം ....
ReplyDeleteഅബു ഇരിങ്ങാട്ടിരിയെ കുറിച്ച് കൂടുതൽ അറിയാൻ ഈ പോസ്റ്റ് ഉപകരിച്ചു... നന്ദി
ReplyDelete